
ചാരുംമൂട് : ലോകമാകെ കാൽപ്പന്തുകളിയുടെ ആവേശത്തിൽ മുങ്ങുമ്പോൾ പാലമേലിലും ലോകകപ്പ് മേളം അലയടിക്കുന്നു. പാലമേൽ പഞ്ചായത്ത് പയ്യനല്ലൂർ കുറ്റിയിൽ ജംഗ്ഷനിൽ വിവിധ ടീമുകളുടെ ആരാധകർ ഉയർത്തിയ ഫ്ളക്സ് ബോർഡുകൾ നിറഞ്ഞു.
അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകൾക്കാണ് ആരാധകർ കൂടുതൽ. മത്സര ബുദ്ധിയോടെയാണ് ഇവർ തങ്ങളുടെ ടീമുകളുടെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഇതോടെ കുറ്റിയിൽ ജംഗ്ഷനാകെ ഫുട്ബാൾ ലഹരിയിലായി. തങ്ങളുടെ ബോർഡുകൾ തലപൊക്കി നിൽക്കണമെന്ന വാശിയിൽ നീളവും ഉയരവും വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരാധകർ. ഗ്രാമം കാൽപ്പന്തുകളിയുടെ ആവേശത്തിലായതോടെ എം.എസ്.അരുൺ കുമാർ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഇവിടുത്തെ ഫ്ളക്സ് പോരാട്ടം കാണാനെത്തിയിരുന്നു. പരിസര പ്രദേശങ്ങളിലുള്ള ധാരാളം ഫുട്ബോൾ പ്രേമികളും ഇവിടേക്കെത്തുന്നുണ്ട്.
ഒരടി വിട്ടുകൊടുക്കില്ല !
അർജന്റീന ഫാൻസാണ് 60അടി നീളവും 10അടി പൊക്കവുമുള്ള ഫ്ളക്സ് ബോർഡുയർത്തി ആദ്യ 'ഗോളടിച്ചത്'
ഇതോടെ പോർച്ചുഗൽ ടീം ആരാധകർ 65അടി നീളവും 10 അടി പൊക്കവുമുളള ഫ്ളക്സ് ഉയർത്തി
പിന്നാലെ 80അടി നീളവും 10അടി പൊക്കവുമുള്ള ഫ്ളക്സ് ബോർഡുമായി ബ്രസീൽ ഫാൻസും എത്തി
ഇതോടെ, അർജന്റീന ഫാൻസ് 60 അടി നീളമുണ്ടായിരുന്ന ബോർഡ് 30അടി കൂടി വർദ്ധിപ്പിച്ച് 90അടിയാക്കി
ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള പ്രധാന ബോർഡുകൾക്ക് പുറമേ അനുബന്ധ ബോർഡുകൾ കൂടി വരുദിവസങ്ങളിൽ സ്ഥാപിക്കും
- ഫുട്ബാൾ ആരാധകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |