SignIn
Kerala Kaumudi Online
Friday, 19 June 2026 7.57 AM IST

എന്റെ കൗമുദി.............. നൂറനാട് സി.ബി.എം എച്ച്.എസ്.എസിൽ

photo

ചാരുംമൂട് : വിദ്യാർത്ഥികളിൽ വായനശീലം വളർത്തുന്നതിനായി കേരളകൗമുദി സ്കൂളുകളിൽ നടപ്പാക്കി വരുന്ന എന്റെ കൗമുദി പദ്ധതിക്ക് നൂറനാട് സി.ബി.എം.എച്ച്.എസ്. എസിൽ തുടക്കമായി. നൂറനാട് പൊലീസ് എസ്.എച്ച്.ഒ ശ്യാം മുരളി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ടി .ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ചാരുംമൂട് ലേഖകൻ അഡ്വ.പീയൂഷ് ചാരുംമൂട് മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലേക്കുള്ള പത്രം സ്പോൺസർ ചെയ്ത സുനിൽ മൂൺലൈറ്റ് ഹെഡ് മിസ്ട്രസ് കെ.അമ്പിളിക്ക് കേരളകൗമുദിയുടെ കോപ്പി കൈമാറി. ഡി.എച്ച്.എം ജ്യോതി വി, സ്റ്റാഫ് സെക്രട്ടറി ടി.ജെ.കൃഷ്ണകുമാർ അദ്ധ്യാപകരായ എസ്.രാജേഷ്, യദുകൃഷ്ണൻ, ആർ.ധന്യ, ഗായത്രി ശരത് ചന്ദ്രൻ, എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL