
അമ്പലപ്പുഴ: മഴ കനത്തതോടെ കടൽ പ്രക്ഷുബ്ദമായത് തീരത്ത് ആശങ്കയുയർത്തുന്നു. പല പ്രദേശങ്ങളിലും കൂറ്റൻ തിരമാലകൾ കടൽ ഭിത്തിയും കടന്ന് കരയിലേക്ക് അടിച്ചുകയറുകയാണ്. കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ മത്സ്യബന്ധന വള്ളങ്ങളും പൊന്തുകളും കടലിൽ ഇറക്കാതിരുന്നതു മൂലം ദുരന്തം ഒഴിവായി. ഇന്നലെ അർദ്ധരാത്രി മുതലാണ് ആറാട്ടുപുഴ ,തൃക്കുന്നപ്പുഴ , തോട്ടപ്പള്ളി, പല്ലന ,ആനന്ദേശ്വരം . പുറക്കാട്, വണ്ടാനം മാധവൻ മുക്ക് , പുന്നപ്ര ചള്ളി, വിയാനി, പറവൂർ ഗലീലിയ,അറപ്പപ്പൊഴി, വട്ടയാൽ, തുമ്പോളി, ചെത്തി ,മാരാരിക്കുളം, അർത്തുങ്കൽ, തൈക്കൽ എന്നിവിടങ്ങളിലാണ് കടൽകയറ്റം ശക്തമായത്. ഇതോടെ തോട്ടപ്പള്ളി ഹാർബറിന്റെ പ്രവർത്തനവും നിലച്ചു. കടലിന്റെ അടിത്തട്ട് ശക്തമായി ഇളകി ശാന്തമായാൽ ചാകരയെത്തുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ .അതേ സമയം വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുൻകാലങ്ങളിലെ പോലെ സാമ്പത്തിക സഹായവും സൗജന്യ റേഷനും നൽകണമെന്ന് വിവിധ തീരദേശ സംഘടനകൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |