ആലപ്പുഴ: ആഗസ്റ്റ് 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന്റെ പേരിടീൽ മന്ത്രി എം. ലിജു ഇന്ന് നിർവഹിക്കും. രാവിലെ 10.30ന് കളക്ട്രേറ്റ്കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ, നടി ദേവിചന്ദന എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും. പുന്നപ്ര സ്വദേശിയായ ഗ്രാഫിക് ഡിസൈനർ ഹരിൺ തയ്യാറാക്കിയ ചുണ്ടൻവള്ളം തുഴഞ്ഞു നീങ്ങുന്ന വേഴാമ്പലാണ് ഈ വർഷത്തെ ഭാഗ്യചിഹ്നം. ചടങ്ങിൽ എൻ.ടി.ബി.ആർ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |