
#ബുധനൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി
മാന്നാർ: ഇടവിട്ട് പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവിൽ പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ മാന്നാർ, ബുധനൂർ പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങി. മാന്നാർ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയായ പാവുക്കര രണ്ടാം രണ്ടാം വാർഡില ആറ്റുമാലിൽ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ലത ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ചന്ദ്രകുമാർ, വാർഡ് മെമ്പർ ലേഖനകുമാരി, അസി.സെക്രട്ടറി സമി, ജൂനിയർ സൂപ്രണ്ട് യമുന എന്നിവരടങ്ങിയ സംഘം രണ്ടാം വാർഡിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വീടുകൾ സന്ദർശിച്ചു.മാന്നാർ പഞ്ചായത്തിലെ കിഴക്കൻ മേഖലയായ കുട്ടംപേരൂർ തൈച്ചിറ ഭാഗത്തും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. ബുധനൂർ പഞ്ചായത്തിൽ ഇന്നലെ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നാലോളം കുടുംബങ്ങൾ ക്യാമ്പിൽ കഴിയുന്നുണ്ട്. ബുധനൂർ പഞ്ചായത്തിലെ ഒന്നാം വാർഡിന്റെയും പതിമൂന്നാം വാർഡിന്റെയും ചില ഭാഗങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ബുധനൂർ സ്കൂളിലെ ക്യാമ്പിൽ സജി ചെറിയാൻ എം.എൽ.എ സന്ദർശനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |