ആലപ്പുഴ : 2018 മുതൽ നെഹ്രു ട്രോഫി മത്സരങ്ങളിലും കേരള സർക്കാരിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളിലും വിജയകരമായി ഉപയോഗിച്ചുവന്നിരുന്ന താൻ വികസിപ്പിച്ച സ്റ്റിൽ സ്റ്റാർട്ട് സംവിധാനം പരിഗണിക്കാതെ അതേ മാതൃകയിലുള്ള മറ്റൊരു സംവിധാനത്തിന് അനുമതി നൽകിയത് ചോദ്യം ചെയ്ത് മുഹമ്മ സ്വദേശി സി.എസ്.ഋഷികേശ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
വർഷങ്ങളോളം കീറാമുട്ടിയായിരുന്ന ചുണ്ടൻ വള്ളങ്ങളുടെ സ്റ്റാർട്ടിംഗ് സംവിധാനം, വള്ളങ്ങളെ പുറകിൽ നിന്നും ബെൽറ്റ് ഇട്ട് നിയന്ത്രിക്കുന്ന രീതിയിൽ വിജയകരമായി നിർമ്മിച്ചത് ഋഷികേശാണ്. 2018ൽ ഐ.ഐ.ടി കാൺപൂർ ഉൾപ്പെടെ ഇന്ത്യയിലെ പ്രശസ്തമായ പതിനഞ്ചോളം സ്ഥാപനങ്ങൾ മുന്നോട്ടുവച്ച ആശയങ്ങളെ പിന്തള്ളിയാണ് ഋഷികേശിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചത്. അഡ്വ. അലക്സ് പുലിമൂടും അഡ്വ. തോമസ് ജോർജുമാണ് ഋഷികേശിനു വേണ്ടി ഹാജരായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |