SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

ഓണ'ലഹരിക്ക് 'തടയിടാൻ പരിശോധന ശക്തം

ആലപ്പുഴ: ആലപ്പുഴയുടെ ആവേശമായ നെഹ്റുട്രോഫി വള്ളംകളിയ്ക്കും ഓണാഘോഷത്തിനും ദിവസങ്ങൾ മാത്രം ശേഷിക്കെ ലഹരിമാഫിയയ്ക്ക് കൂച്ചുവിലങ്ങിടാൻ പൊലീസും എക്സൈസും നിരീക്ഷണം ശക്തമാക്കി. ജില്ലാ പൊലീസ് മേധാവി,​ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.സംസ്ഥാനത്താകമാനം ഓപ്പറേഷൻ തൂഫാൻ,​ തണ്ടർ പരിശോധനകൾ കടുപ്പിച്ചതോടെ ലഹരി കടത്തും വിൽപ്പനയും നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ഓണക്കാലം ലാക്കാക്കി ലഹരിമാഫിയ വീണ്ടും സജീവമാകാനുള്ള സാദ്ധ്യത മുൻനിറുത്തിയാണ് നടപടി.

ദേശീയ പാതയുൾപ്പെടെ റോഡുകളിലും ട്രെയിനുകൾ,ബസുകൾ,​​ റെയിൽവേ സ്റ്റേഷനുകൾ,​ ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിലെല്ലാം മുഴുവൻ സമയ പരിശോധന ഉണ്ടാകും. അന്യസംസ്ഥാനങ്ങളിൽ നിന്നുവരുന്ന ബസുകളും ട്രെയിനുകളും പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളുടെ സാമ്പത്തിക ഇടപാടുകൾ,​ സുഹൃത് ബന്ധങ്ങൾ,​ യാത്രകൾ ഇവയെല്ലാം ഷാഡോ പൊലീസും ഡാൻസാഫ് സംഘങ്ങളും നിരീക്ഷിക്കുന്നുണ്ട്.

സ്ഥിരം കുറ്റവാളികൾ നിരീക്ഷണത്തിൽ

 ലഹരിവസ്തുക്കൾ മണത്ത് കണ്ടുപിടിക്കാൻ ശേഷിയുള്ള സ്നിഫർ നായകളെയും പരിശോധനയ്ക്ക് ഉപയോഗിക്കും

 നഗരത്തിലെയും പരിസരങ്ങളിലെയും ഹോം സ്റ്റേകൾ,​ സ്പാകൾ,ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും

 സ്ഥിരം കുറ്റവാളികളെയും മുമ്പ് മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരെയും പ്രത്യേകം നിരീക്ഷിക്കും

 പൊലീസിനെ വെട്ടിക്കാൻ ഇ.സിം ഫോണുകൾ ഉപയോഗിക്കുന്നവരും കർശന നിരീക്ഷണത്തിലാണ്.

വരുംദിവസങ്ങളിൽ ദേശീയ പാതയിലും ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രധാന റോഡുകളിലുമെല്ലാം വാഹന പരിശോധന ശക്തമാക്കും. ലഹരി കടത്താൻ സംഘങ്ങൾ ആസൂത്രണം ചെയ്യുന്ന പുതിയ ചില രീതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്

- ഡെപ്യൂട്ടി കമ്മിഷണർ ഓഫീസ്,​ എക്സൈസ് ,​ ആലപ്പുഴ

വിപുലമായ പരിശോനയാണ് പൊലീസ് ആലോചിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ഇതിനായി വിശദമായ ഒരു പ്ളാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും സ്പെഷ്യൽ ഡ്രൈവുൾപ്പെടെയുള്ള നടപടികൾ

- ഡിവൈ.എസ്.പി ,​ നർക്കോട്ടിക് സെൽ,​ ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL