SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

മൂന്നേക്കറി​ൽ ഓണപൂപ്പാടം

sunil

ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ഓണപൂപ്പാടവുമായി
കഞ്ഞിക്കുഴിയിലെ കർഷകൻ വി.പി സുനിൽ മായിത്തറയിൽ. മൂന്നേക്കറിൽ കൃഷി ചെയ്ത പൂക്കളുടെ വിളവെടുപ്പ് ജില്ലാ കളക്ടർ ഷാജി വി.നായർ ഇന്ന് ഉദ്ഘാടനം ചെയ്യും.

ഇരുപതിനായിരം ചെണ്ടുമല്ലിയും പതിനായിരം വാടാമുല്ലയും ചേർന്ന വിശാലമായ തോട്ടം ആരെയും ആകർഷിക്കും. അത്തം മുതൽ വിളവെടുക്കുന്നതിനും പൂരാടം, ഉത്രാടം എന്നീ ദിവസങ്ങളിൽ വിളവെടുക്കുന്നതിനുമായി രണ്ട് തട്ടായിട്ടാണ് ഇത്തവണ കൃഷിചെയ്തിരിക്കുന്നത്. അഞ്ച് കളർ പൂക്കൾ ഒരു കിറ്റാക്കി അഞ്ഞുറുരൂപയ്ക്ക് ആവശ്യകാർക്ക് നൽകും. വീട്ടുമുത്ത് ഒരു പൂക്കളമിടാൻ ഒരു കിറ്റ് പൂവ് മതിയെന്നാണ് സുനിലിന്റെ അഭിപ്രായം.

കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെയാണ് ഇത്തവണത്തെ പൂകൃഷി. കത്തിക്കുഴി പുഷ്പോത്സവം എന്ന പേരിൽ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. റീൽസ് എടുക്കുന്നതിനും സെൽഫിക്കും സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓണം ആഘോഷിക്കുന്ന സ്ഥാപനങ്ങൾ, കൂട്ടായ്മകൾ എന്നിവർക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ ഓണസദ്യയും പരിപാടികൾ നടത്തുന്നതിനുള്ള പന്തലും ഉൾപ്പടെ വിപുലമായ പദ്ധതികളാണ് സ്ഥലത്ത് ഒരുക്കിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL