SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

പച്ചവെളിച്ചം തെളിയാതെ കായംകുളം - പുനലൂർ പാത

# യാത്രക്കാരുണ്ടാവില്ലെന്ന് റെയിൽവേ

ആലപ്പുഴ:തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളെയും മലയോരമേഖലയേയും തീരദേശവുമായി ബന്ധിപ്പിക്കും,

ശബരിമല തീർത്ഥാടകർക്കുൾപ്പടെ സഹായകരം; എന്നിട്ടും കായംകുളം- പുനലൂർ റെയിൽപ്പാത സ്വപ്നം. പതിറ്റാണ്ടുകൾക്ക് മുമ്പുളള പദ്ധതിയാണ്. ഒന്നിലധികം സർവേ നടന്നു. യാത്രക്കാരുടെ കുറവും വരുമാനനഷ്ടവും ചൂണ്ടിക്കാട്ടി റെയിൽവേയുടെ പച്ചക്കൊടിയുണ്ടായില്ല. ശബരിപാതവികസനത്തിനാണ് പരിഗണനയെന്നാണ് വിശദീകരണം. കായംകുളം, അടൂർ, പത്തനാപുരം, പുനലൂർ ടൗൺഷിപ്പുകളുമായി ബന്ധിപ്പിക്കാനായുളള പദ്ധതിയിൽ 1990-ലും 2010-ലുമായിരുന്നു പ്രാഥമികസർവേ. കൊല്ലം- ചെങ്കോട്ട ബ്രോഡ്ഗേജ് ലൈൻ ഡബ്ളിംഗിനും അംഗീകാരമില്ലാത്തത് വരുമാനക്കുറവുകൊണ്ടാണ്.

വികസനവഴി പലവിധം

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളേയും കായംകുളം ജംഗ്ഷൻ സ്റ്രേഷൻ വഴി തീരദേശലൈനുമായും കോട്ടയം വഴി എറണാകുളം പാതയുമായും ബന്ധിപ്പിക്കാം. പുനലൂരിൽ

കൊല്ലം-പുനലൂർ ബ്രോഡ്ഗേജ് ലൈനുമായി ചേരും.

പുനലൂർ-തെങ്കാശി വഴി തമിഴ്നാട്ടിലേക്ക് 60കി.മീറ്റർ ദൂരം കുറയും. തെന്മലഎക്കോടൂറിസത്തിനും ഉപകരിക്കും. കായംകുളം-പുനലൂർ യാത്ര 4-5 മണിക്കൂറിൽ നിന്ന്1.5-2 മണിക്കൂറായി കുറയും.

റബറും കശുവണ്ടിയും കാർഷികോത്പന്നങ്ങളും കൊല്ലം, തിരുവനന്തപുരം പോർട്ടിലേക്ക് വേഗത്തിലെത്തിക്കാം. സ്റ്റേഷനിലും ടൂറിസത്തിലും 10000ത്തിലധികം തൊഴിലവസരങ്ങളുണ്ടാകും.

കോന്നി മെഡിക്കൽ കോളേജിലും കുന്നത്തൂർ, കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിലെ കോളേജുകളിലും വിദ്യാർത്ഥികൾക്ക് എളുപ്പത്തിലെത്താം. കൊല്ലം-തേനി, കൊല്ലം-ചെങ്കോട്ട, എൻ.എച്ച്66 പാതകളുമായി ബന്ധിപ്പിക്കാം

രണ്ട് സർവേകൾ പൂർത്തിയാക്കിയതല്ലാതെ റെയിൽവേ നടപടികൾ സ്വീകരിച്ചിട്ടില്ല. മദ്ധ്യതിരുവിതാംകൂറിന്റെ വികസനത്തിന് ഉതകുന്നതിനാൽ പാതയ്ക്കായുള്ള ശ്രമം തുടരും

- കൊടിക്കുന്നിൽ സുരേഷ് എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL