
മുഹമ്മ: കഞ്ഞിക്കുഴിഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ് മുഖാന്തിരം നടപ്പാക്കുന്നകർഷക ചന്ത പൊതുവിപണിയേക്കാൾ 30ശതമാനം വിലക്കുറവിലും കർഷകർക്ക് 10ശതമാനം അധികം വിലനൽകിയുമാണ് ആരംഭിച്ചിട്ടുള്ളത്. 22 മുതൽ 25വരെ പി.പിസ്വാതന്ത്ര്യംഹാളിന് സമീപം ചന്തപ്രവർത്തിക്കും. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യഷൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത്പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലജിതാതിലകൻ സ്വാഗതവും കൃഷിഓഫീസർ റോസ്‌മിജോർജ് നന്ദിയുംപറഞ്ഞു. ജി.ഉദയപ്പൻ പഞ്ചായത്ത് അംഗങ്ങളായ പി.മുരളി,എം.കെ.സജി,സജിത എസ്. ഹെബിൻദാസ്, പി.സി.ഗോപാലകൃഷ്ണൻ ,അസി.കൃഷിഓഫിസർ എസ്. ഡി. അനില എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |