
ആലപ്പുഴ: വള്ളംകളി കാണാനെത്തിയവർ തമ്മിലുണ്ടായ തർ ക്കത്തിനൊടുവിൽ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പുന്നമട പള്ളിച്ചിറ വീട്ടിൽ ആദർശ് (25) , അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ നിഥിൻ(24), അവലൂക്കുന്ന് കളത്തിപ്പറമ്പിൽ വീട്ടിൽ വിഷ്ണു (26), പുന്നമട കണ്ണാട്ടുചിറ വീട്ടിൽ അഖിൽ രാജ് (27) എന്നിവരെയാണ് ആലപ്പുഴ നോർത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പുന്നമട ഫിനിഷിംഗ് പോയിന്റിനും സ്റ്റാർട്ടിംഗ് പോയിന്റിനുമിടയിൽ ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. പുന്നമട കായലിൽ നെഹ്റു ട്രോഫി വള്ളംകളി മത്സരം കണ്ടു വരവെ, പ്രതികളുടെ ദേഹത്ത് ചർദിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
പരിക്കേറ്റവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |