
വള്ളികുന്നം: സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റിയുടെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി സ്വന്തമാക്കിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കോട്ടയം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ നിർവഹിച്ചു. സമൂഹത്തിലെ നിർധനരും അടിയന്തര ചികിത്സ ആവശ്യമായവരുമായ ആളുകൾക്ക് സമയബന്ധിതമായ ആരോഗ്യസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സേവനം ആരംഭിച്ചത്. ചടങ്ങിൽ സംസ്കൃതി ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹികൾ, പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.നിർധനരായ 150 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണവും നടത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |