
ഇലഞ്ഞിമേൽ: ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണോത്സവം 2026 ജില്ലാ പഞ്ചായത്തംഗം നിധിൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. എം. ജി യൂണിവേഴ്സിറ്റി എം.എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അതുല്യരാജിനെ ജില്ലാ പഞ്ചായത്ത് അംഗം അനുമോദിച്ചു. ലൈബ്രറികൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് ടി.ടി ഷൈലജ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വാർഡ് മെമ്പർ അശ്വതി.എസ്, കെ.കെ രവീന്ദ്രൻ നായർ, പി.എസ് ചന്ദ്രദാസ്, കെ.എൻ ഷാജി, വി.സി കുഞ്ഞുകുഞ്ഞ്, കൃഷ്ണൻകുട്ടി, മുരളീധരൻ നായർ, പി.കെ ശശിധരൻ, രാജി, ചിഞ്ചു, ശശികല മധു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |