SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.06 AM IST

കരുമാടി ഫെസ്റ്റ്

അമ്പലപ്പുഴ: കരുമാടി ഫെസ്റ്റിന് തുടക്കമാകുന്നു. കരുമാടി കെ.കെ.കുഞ്ചു പിള്ള സ്മാരക ഗ്രന്ഥശാല, നമ്മുടെ കരുമാടി,പ്രവാസി കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് രക്ഷാധികാരിയും അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കവിത, ജനറൽ കൺവീനർ ബിജു പി.മംഗലം, ഓർഗനൈസിംഗ് കൺവീനർ ബി.ശ്രീകുമാർ, വൈസ് ചെയർമാനും ബ്ലോക്ക് പഞ്ചായത്തംഗവുമായ അനിൽ പാഞ്ചജന്യം, ആർ.ബാബു എന്നിവർ പറഞ്ഞു. ഓണക്കാലത്ത് നടത്താനിരുന്ന ആഘോഷ പരിപാടി കാലവർഷക്കെടുതികാരണമാണ് മാറ്റിവച്ചത്. ജനുവരി വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ വിവിധ പരിപാടികൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL