
ആലപ്പുഴ: കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്ക്കായി കാവാലം സംസ്കൃതി ഏർപ്പെടുത്തിയ അഞ്ചാമത് 'അവനവൻകടമ്പ' പുരസ്‌കാരത്തിന് നടൻ പ്രമോദ് വെളിയനാട് അർഹനായി. അഭിനയരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.
ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 27ന് വൈകിട്ട് കാവാലം സൺ സ്കൂളിന് സമീപം നടക്കുന്ന ചടങ്ങിൽ സംവിധായകൻ ജോഷി മാത്യു പുരസ്‌കാരം സമ്മാനിക്കുമെന്ന് ജനറൽ സെക്രട്ടറി കാവാലം സജീവനും കാവാലം പഞ്ചായത്ത് പ്രസിഡന്റ് ജോജോ ആന്റണിയും അറിയിച്ചു. വിവിധ കലാസാംസ്കാരിക പരിപാടികളോടെയാണ് 'പൊലി പൊലിക' എന്ന പേരിൽ പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |