
മാന്നാർ: ചെന്നിത്തല മഹാത്മാ ഹൈസ്കൂളിലെ സഹപാഠിയായിരുന്ന വിഷവർശ്ശേരിക്കര വി.എസ് നിവാസിൽ വേണുക്കുട്ടനെ കാണാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വീട്ടിലെത്തി. കടപ്ര പഞ്ചായത്തിൽ നടന്ന ‘ആരോഗ്യ സ്പർശം’ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
ഉച്ചയോടെയാണ് അദ്ദേഹം വിഷവർശ്ശേരിക്കരയിലെ വേണുക്കുട്ടന്റെ വസതിയിലെത്തിയത്. ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്ത് രണ്ട് വർഷം മുമ്പ് വിരമിച്ച വേണുക്കുട്ടൻ അസുഖബാധിതനായി വീട്ടിൽ കഴിയുകയാണെന്നറിഞ്ഞാണ് രമേശ് ചെന്നിത്തല എത്തിയത്.
പഠനകാലത്ത് വേണുക്കുട്ടന്റെ വീട്ടിൽ എത്തിയിട്ടുണ്ടെങ്കിലും എം.എൽ.എയും മന്ത്രിയുമായ ശേഷം ആദ്യമായാണ് രമേശ് ചെന്നിത്തല ഇവിടെ എത്തുന്നത്. വേണുക്കുട്ടനോടും ഭാര്യ സാവിത്രിയോടും ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം കുറച്ചുസമയം ചെലവഴിച്ച ശേഷം മടങ്ങി.
കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, മാന്നാർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിൽ മാന്തറ, ബ്ലോക്ക് പഞ്ചായത്തംഗം ഹസീന സലാം, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രദീപ് ശാന്തി സദൻ, മുൻ ഗ്രാമപഞ്ചായത്തംഗം എം.പി. കല്ല്യാണകൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംഷാദ് ചക്കുളത്ത് എന്നിവരും രമേശ് ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |