
അമ്പലപ്പുഴ: പി.ബി അംഗം പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. എ.മുഹമ്മദ് റിയാസിനേയും കള്ളക്കേസിൽ കുടുക്കാനുള്ള ബി.ജെ.പി, യു.ഡി. എഫ് നീക്കത്തിനെതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രി ജംഗ്ഷനിൽ എത്തിച്ചേർന്നപ്പോൾ ആരംഭിച്ച പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്.സലാം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം എ .ഓമനക്കുട്ടൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.ഷാംജി സ്വാഗതം പറഞ്ഞു. അംഗങ്ങളായ എ.പി.ഗുരുലാൽ, കെ.മോഹൻ കുമാർ, ബി.അൻസാരി,ഡി.ദിലീഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |