അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട് മുൻ മെമ്പർ സാജൻ എബ്രഹാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് കേസ് രജിസ്ട്രേഷൻ ചെയ്ത് അന്വേഷിക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ശുപാർശ ചെയ്തു. കഴിഞ്ഞ കുറച്ചു വർഷക്കാലമായി തൊഴിലുറപ്പ് പദ്ധതിയിലെ വിവിധ പ്രവർത്തികളിൽ വ്യാപകമായ പരാതി ഉയരുകയും കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സമരങ്ങൾ നടക്കുകയും ചെയ്തിരുന്നു.കയർ ഭു വസ്ത്രം ഉറപ്പിക്കുന്ന മുളങ്കുറ്റിയിലും പശുത്തൊഴുത്ത് ആട്ടിൻകൂട് ഉൾപ്പെടെആരോപണം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |