ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് സൈക്കിളിൽ പ്രതിഷേധപ്രചാരണയാത്രയുമായി മുരളീധരൻ കൊഞ്ചേരില്ലം. ഇന്ന് രാവിലെ ഒമ്പതിന് തണ്ണീർമുക്കത്തെ വീട്ടിൽനിന്ന് തുടങ്ങുന്ന യാത്ര ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾ പിന്നിട്ട് 30ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിക്കും. എയ്ഡഡ് മേഖകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, ജാതി സെൻസസ് നടത്തുക, ഭവനരഹിതർക്ക് 1000 സ്ക്വയർഫീറ്റ് വീട് നിർമ്മിച്ച് നൽകുക തുടങ്ങിയ 22 ഇന ആവശ്യങ്ങൾ ഉൾക്കൊള്ളിക്കുന്ന നിവേദനം മുഖ്യമന്ത്രിക്ക് നൽകും. മധു കെ. തട്ടാരംകാവ്, സുവീന്ദ്രൻ, വയലാർ രാജൻ, രാജപ്പൻ പിറവത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |