
മുഹമ്മ: ഇക്കോടൂറിസം പദ്ധതിക്കായി ഒരുങ്ങുന്ന പാതിരാമണൽ ദ്വീപുമായി ബന്ധപ്പെട്ട് ആരംഭിച്ച കെ. എസ്. ആർ. ടി. സി ബസ് സർവീസിന്റെ ഉദ്ഘാടനം എ.ഡി. തോമസ് എം. എൽ. എ നിർവഹിച്ചു. ആലപ്പുഴയിൽ നിന്നും ചേർത്തലയിൽ നിന്നുമാണ് ബസ് സർവീസ് ആരംഭിച്ചത്. പഞ്ചായത്തംഗം ടി.കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ അരുൺ മോഹൻ, ജില്ലാ പഞ്ചായത്തംഗം എസ്.രാധാകൃഷ്ണൻ, കെ. പി. സി. സി സെക്രട്ടറി എസ്.ശരത്, പഞ്ചായത്തംഗം വി.എം സുഗാന്ധി, ഡി.ടി.ഒ ഇൻ ചാർജ്ജ് കെ.ഒ ദിനേശ്, എസ്.ടി.റെജി, ടി.എസ്. അനിൽകുമാർ, പഞ്ചായത്തംഗം പി.എസ്. അംബിക, വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |