SignIn
Kerala Kaumudi Online
Saturday, 03 October 2026 2.10 AM IST

ഗാന്ധി കലോത്സവം

ambala

അമ്പലപ്പുഴ: കരുമാടിയിലെ കലാ സാംസ്കാരിക കൂട്ടായ്മയായ കരുമാടിക്കുട്ടൻസിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധി കലോത്സവം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ പാദസ്പർശനമേറ്റ കരുമാടി മുസാവരി ബംഗ്ലാവിലാണ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചത്. കളക്ടർ ഷാജി.വി.നായർ ഉദ്ഘാടനം നിർവഹിച്ചു.കരുമാടിക്കുട്ടൻസ് പ്രസിഡന്റ് ശ്യാം കൈലാസം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എം: സി.പ്രേംജി, ജില്ലാ പഞ്ചായത്തംഗം മഞ്ജു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനിൽ പാഞ്ചജന്യം, റീനാ മതികുമാർ, കരുമാടിക്കുട്ടൻസ് സെക്രട്ടറി ഷാജി കരുമാടി, ജോയിന്റ് സെക്രട്ടറി രതിയമ്മ, ബി.ആർ.കൈമൾ കരുമാടി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL