
മുഹമ്മ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രകടനവും പ്രതിഷേധ സമ്മേളനം നടന്നു. മണ്ണഞ്ചേരി സമ്മേളനം. മുൻ കെ.പി.സി.സി നിർവ്വഹക സമിതി അംഗം കെ. വി. മേഘനാദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. അൻസിൽ അധ്യക്ഷത വഹിച്ചു. ബി. അനസ്.സിനിമോൾ സുരേഷ്, എൻ.എ.അബൂബക്കർ ആശാൻ, കെ.പി.ബിജു, എം.വി.സുദേവൻ, ഷെരീഫ് പീച്ചാംറ്റുവെളി, റംല ബീവി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |