SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

പൂജ, ദീപാവലി: പ്രത്യേക ട്രെയിനുകൾ അനുവദിക്കണം

ആലപ്പുഴ: പൂജ, ദീപാവലി ഉത്സവകാലത്തെ തിരക്ക് പരിഗണിച്ച് ആലപ്പുഴ തീരദേശ പാതയിലൂടെ കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബെംഗളൂരു എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ–മഡ്ഗാവ് ജംഗ്ഷൻ എക്സ്പ്രസ്, ചെന്നൈ എഗ്മോർ–കൊല്ലം ജംഗ്ഷൻ സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ കോട്ടയം വഴിയാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. എറണാകുളം–ആലപ്പുഴ–കായംകുളം പാതയിലെ ഒറ്റപ്പാത ഭാഗങ്ങൾ ചൂണ്ടിക്കാട്ടി പ്രത്യേക ട്രെയിനുകൾ ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, കഴിഞ്ഞ വർഷം ഇതേ പാതയിലൂടെ ഉത്സവകാല പ്രത്യേക ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തിയിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL