
മുഹമ്മ: മണ്ണഞ്ചേരി ശാന്തിതീരം റെസിഡന്റ്സ് അസോസിയേൻ ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ 14-ാം വാർഡിലെ റോഡ് സൈഡിലെ മാലിന്യം നീക്കം ചെയ്യൽ, യോഗാ ക്ലാസ്, റേഡിയോ വിതരണം എന്നിവ നടന്നു. യോഗാ ക്ലാസ് മണ്ണഞ്ചേരി സിദ്ധാ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.രോഹിണി ഉദ്ഘാടനം ചെയ്തു. റേഡിയോ വിതരണം വാർഡ് മെമ്പർ സിനിമോൾ സുരേഷ് നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ആർ.മുരളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.സാബു., വി.ഡി.ജയറാം, ജെസി ആന്റണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |