
അമ്പലപ്പുഴ: പുന്നപ്ര സിക്സസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന വോളിബാൾ കോർട്ടിന്റെ നിർമ്മാണോദ്ഘാടനം സെന്റ് ജോൺ മരിയ വിയാനി ഇടവക വികാരി റവ.ഫാ. ക്ലീറ്റസ് കാരക്കാട്ട് നിർവഹിച്ചു. ഇതോടനുബന്നിച്ച് ചേർന്ന യോഗത്തിൽ പത്രോസ് പി.ജെ അധ്യക്ഷനായി. റവ.ഫാ.ജോഫിൻ ചുള്ളിക്കൽ, ജോൺ ബ്രിട്ടോ, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ജി.സൈറസ് , മനോജ് കെ. ലിയോൺ, സണ്ണിച്ചൻ ആന്റണി, റ്റി.വി. സാബു , ബൈജു ബാസ്റ്റിൻ, പി.ജെ . യേശുദാസ് എന്നിവർ പങ്കെടുത്തു. സാജൻ കെ. ലിയോൺ സ്വാഗതവും വിപിൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |