SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

ബി.എം.എസ് ജില്ലാ സമ്മേളനം 10, 11 തീയതികളിൽ

ആലപ്പുഴ: ബി.എം.എസ് ജില്ലാ സമ്മേളനം 10, 11 തീയതികളിൽ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. തൊഴിലാളികളുടെ അവകാശ സംരക്ഷണം, വിവിധ തൊഴിൽ മേഖലകൾ നേരിടുന്ന പ്രതിസന്ധികൾ, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ബി.എം.എസ് ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.പി. രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ. ദേവദാസ് അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ. ദേവദാസ്, സെക്രട്ടറി ജി. ഗോപകുമാർ, ട്രഷറർ ബിനീഷ് ബോയ്, സംസ്ഥാന സമിതി അംഗം ബി. രാജശേഖരൻ, ജോയിന്റ് സെക്രട്ടറി ആർ. പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL