SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

ചെസ് വിദ്യാരംഭവും ടൂർണമെന്റും

പുതിയവിള : ചെസ് പാരഡൈസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ വിജയദശമി ദിനമായ 21ന് കായംകുളം വേലഞ്ചിറയിലെ പുതിയവിള യു.പി സ്കൂളിൽ രാവിലെ 9 ന് ചെസ് വിദ്യാരംഭവും ചെസ് ടൂർണമെന്റും സംഘടിപ്പിക്കും. കുട്ടികളിൽ ബുദ്ധിവികാസം, ഏകാഗ്രത,തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിജയദശമി ദിനത്തിൽ അറിവിന്റെ പുതിയ ലോകത്തേക്ക് ചുവടുവെക്കുന്ന കുട്ടികൾക്ക് ചെസ്സിന്റെ ലോകത്തേക്കും ആദ്യ നീക്കം നടത്താൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 7594890719, 7907174896. വെബ്സൈറ്റ്: www.chessparadiseacademy.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL