ആലപ്പുഴ: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യു പി ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കി വ്യാപാരികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ഉത്തരവിന്റെ പകർപ്പ് വ്യാപാരികൾ കത്തിച്ചു. സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വി.ബൈജു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇക്ബാൽ പടിപ്പുര അദ്ധ്യക്ഷനായി. കെ.എക്സ്.ജോപ്പൻ, മണി മോഹൻ, ജെ.ഷമീർ, ബി.എസ്.അഫ്സൽ, എം.എച്ച്.ബിജു, ഷുക്കൂർ കോയമോൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |