
ആലപ്പുഴ: ലജനത്തുൽ മുഹമ്മദിയ എച്ച്.എസ്.എസ് അദ്ധ്യാപകൻ എം.എ. സിദ്ധിഖിനെ ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ചെങ്ങന്നൂർ റീജിയന്റെ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കൺവീനറായി പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയമിച്ചു. 13 വർഷം സ്കൂളിൽ പ്രോഗ്രാം ഓഫീസറായും, ഏഴു വർഷം ജില്ലാ പ്രോഗ്രാം കോഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ വിവിധ വർഷങ്ങളിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സംസ്ഥാന തലത്തിലുള്ള മികച്ച എൻ.എസ്.എസ് യൂണിറ്റ്, വോളന്റീയർ, പ്രോഗ്രാം ഓഫീസർ അവാർഡുകൾ നേടിയിട്ടുണ്ട്. സിദ്ധിഖിനെ സ്കൂൾ മാനേജർ എ.എം.നസീർ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |