SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

ജില്ലാ കളക്ടർക്ക് നിവേദനം നൽകി

ambala

അമ്പലപ്പുഴ: ​ആലപ്പുഴ ബീച്ചിൽചവിട്ടുപടികൾക്ക് തൊട്ടടുത്തായി, വീൽച്ചെയർ ഉപയോഗിക്കുന്നവർക്ക് സുഗമമായി കടൽത്തീരത്തേക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിലുള്ള റാമ്പുകൾ നിർമ്മിക്കാൻ നിർദ്ദേശം നൽകുക. ​ഭിന്നശേഷി സൗഹൃദമായ രീതിയിൽ ബീച്ചിന്റെ നടപ്പാതകളും ഇരിപ്പിടങ്ങളും പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആലപ്പുഴ ജില്ലവീൽചെയർ യൂസേഴ്സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അജിത് കൃപാലയം സെക്രട്ടറി എ.ആർ. ജാഫർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർക്ക് നിവേദനം നൽകി. കടൽ കാണാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഞങ്ങൾക്കും തുല്യ അവകാശമുള്ളതിനാൽ കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL