
അമ്പലപ്പുഴ : ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കെയർ ഫോർ ആലപ്പി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തുന്ന സേവനപ്രവർത്തന പദ്ധതിയായ സ്നേഹക്കൂടിന് ആരംഭം കുറിച്ചു. പീഡിയാട്രിക് വാർഡിനോട് ചേർന്ന് ഉദ്യാനം, കാൻസർ, പ്രസവവാർഡുകളിൽ അടിസ്ഥാനസൗകര്യങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയടങ്ങുന്ന ആദ്യഘട്ടത്തിന് ജില്ലാ കളക്ടർ ഷാജി വി.നായർ ആരംഭം കുറിച്ചു. ആശുപത്രി സൂപ്രണ്ടന്റ് ഡോ. ലക്ഷ്മി പി. എൽ.അധ്യക്ഷയായി. എ.ഡി.എം സി.പ്രേംജി, പ്രേംസായ് ഹരിദാസ്, ഹാരിസ് രാജ, കമാൽ എം. മാക്കിയിൽ, കെ. രാമചന്ദ്രൻപിള്ള, കേണൽ സി. വിജയകുമാർ, അഡ്വ. പ്രദീപ് കൂട്ടാല, ഡോ. ഷീന, രാജീവ് ഷേണായ്, ഗോപകുമാർ ഉണ്ണിത്താൻ, ബാബുലാൽ,വേലായുധൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |