ആലപ്പുഴ: മുഹമ്മ ചീരപ്പൻ ചിറ സ്വാമി അയ്യപ്പൻ പഠന കളരിയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള പ്രതിമാസ ഗുരുദേവ പഠന സത്സംഗം 18ന് കളരി സങ്കേതത്തിൽ വിവിധ ചടങ്ങുകളോടെ നടക്കും. വൈകിട്ട് 3ന് ഭദ്രദീപ പ്രകാശനം. തുടർന്ന് കളരി പരിരക്ഷകൻ മാധവ ബാല സുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സത്സംഗത്തിൽ കോട്ടയം ശ്രീജേഷ് ശ്രീഹരി പ്രഭാഷണം നടത്തും. വൈകിട്ട് 5ന് ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളിയുടെ നേതൃത്വത്തിൽ ഗുരുദേവ ക്വിസ് മത്സരം . വൈകിട്ട് 5.45ന് സമൂഹ പ്രാർത്ഥനയോടെ ചടങ്ങ് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |