ആലപ്പുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം. കേരള/കേന്ദ്ര സർക്കാർ എൻട്രൻസ് മുഖേന സർക്കാർ/സർക്കാർ അംഗീകൃത കോളേജുകളിൽ പ്രൊഫഷണൽ ബിരുദ/ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം ലഭിച്ച ഒന്നാം വർഷ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഈ മാസം 31. അപേക്ഷകൾ ആലപ്പുഴ ജില്ല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ സമർപ്പിക്കണം. ഫോൺ - 0477 2267751 വിവരങ്ങൾക്ക് – www.toddyworkerswelfare.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |