
കൊച്ചി: സപ്ലൈകോ ഓണം ഫെയർ നാളെ ആരംഭിക്കും. മന്ത്രി പി. രാജീവ് വൈകിട്ട് 7.30ന് മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ ഫെയർ ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ എം. അനിൽകുമാർ ആദ്യ വില്പന നടത്തും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി.ബി. നൂഹ് എന്നിവർ സംസാരിക്കും. രാവിലെ 9.30 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന ഫെയറിൽ 13 ഇന സബ്സിഡി സാധനങ്ങളും അവശ്യഭക്ഷ്യവസ്തുക്കളും പച്ചക്കറികളും ലഭിക്കും. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും ഓണം ഫെയറുകൾ 10 മുതൽ 14 വരെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |