SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

നിയോജകമണ്ഡലം തല ജനകീയ കമ്മിറ്റി

committee

പെരുമ്പാവൂർ: എക്സൈസിന്റെ കുന്നത്തുനാട് നിയോജകമണ്ഡലം തല ജനകീയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. കുന്നത്ത് നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. അനധികൃത മദ്യം, മയക്കുമരുന്ന് , എന്നിവയുടെ നിർമ്മാണം ഉപയോഗം,​ വിപണനം എന്നിവ തുടയുന്നതിന്റെ ഭാഗമായുള്ള എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ, എ. ഇ. ഒ. സി.ഡി.എസ് ചെയർപേഴ്സൺമാർ വിവിധ സ്കൂളിലെ ഹെഡ്മാസ്റ്റർമാർ, എസ്.സി,​ എസ്. ടി ഓഫീസർമാർ, പി.ടി.എ പ്രസിഡന്റുമാർ, പുത്തൻകുരിശ് പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL