SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

കരൾ ദാനംചെയ്തു, രഞ്ജുവിന്റെ ജീവിതം പ്രതിസന്ധിയിൽ

ranju

കൊച്ചി: സുഹൃത്തിന്റെ അച്ഛന് കരൾ ദാനംചെയ്തതിനെ തുടർന്നുണ്ടായ സങ്കീർണതകളിൽ നാലുവർഷമായി കിടപ്പിലായ തിരുവനന്തപുരം ആറ്റിങ്ങൽ പുന്നവിളവീട്ടിൽ രഞ്ജു (45) സുമനസുകളുടെ സഹായം തേടുന്നു. ചലനശേഷി പൂർണമായി നഷ്ടപ്പെട്ട രഞ്ജുവിന് ഒന്നരവർഷംമുമ്പ് ന്യുമോണിയ ബാധിച്ചതോടെ സംസാരശേഷിയും നഷ്ടമായി. ചികിത്സയ്ക്കായി ആറ്റിങ്ങൽ മാമത്തെ വീടുവിറ്റ് രഞ്ജുവും സഹോദരി രശ്മിയും എറണാകുളം മാമംഗലത്ത് വാടകയ്ക്കാണ് താമസം.

ബഹ്‌റിനിൽ സർക്കാർ ജോലിക്കാരനായ രഞ്ജു അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു കരൾമാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയാ പിഴവാണ് ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണം. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരായ കേസ് നടക്കുകയാണ്. ഗൾഫിൽവച്ച് പരിചയപ്പെട്ട എറണാകുളം സ്വദേശിയുടെ പിതാവിനാണ് കരൾ പകുത്ത് നൽകിയത്. രഞ്ജു കിടപ്പിലായിട്ടും ഈ കുടുംബം തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് രശ്മി പറഞ്ഞു.

ചികിത്സാപിഴവിന് നടപടി ആവശ്യപ്പെട്ടും രഞ്ജുവിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് രശ്മി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മെഡിക്കൽ കമ്മിറ്റിയുടെ ഹിയറിംഗ് കഴിഞ്ഞ് റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചിരിക്കുകയാണ്.

ഭക്ഷണമായി നൽകുന്ന പൊടിക്കും ചികിത്സയ്ക്കും മരുന്നിനുമായി മൂന്നുലക്ഷംരൂപ മാസം ചെലവാകുമെന്ന് രശ്മി പറഞ്ഞു. ഐ.ടി കമ്പനിയിലെ ജോലി രാജിവച്ചാണ് രഞ്ജുവിനെ രശ്മി പരിചരിക്കുന്നത്. വീട്ടിലിരുന്ന് ചെയ്യുന്ന ജോലിയുടെ ശമ്പളം മാത്രമാണ് ആകെ വരുമാനം. ചികിത്സച്ചെലവ് താങ്ങാനാവാതെ രശ്മിയുടെ ഇടപ്പള്ളിയിലുണ്ടായിരുന്ന ഫ്ളാറ്റും വിറ്റു. അവിവാഹിതരാണ് സഹോദരങ്ങൾ.

സഹായിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആറ്റിങ്ങൽ ശാഖയിലെ രശ്മിയുടെ അക്കൗണ്ടിലേക്ക് പണം നൽകാം. അക്കൗണ്ട് നമ്പർ: 0114053000109508, ഐ.എഫ്.എസ്.സി SIBL0000114, ഗൂഗിൾപേ നമ്പർ: 9544390122

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL