
ഉദയംപേരൂർ : ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും കേരള റെസപോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെയും പിന്തുണയോടുകൂടി കൊച്ചിൻ ആർട്ട് കളക്ടീവിന്റെ നേതൃത്വത്തിൽ ഏകദിന ചിത്രകലാ ക്യാമ്പ് ബ്രിഡ്ജ് നാളെ മുറിഞ്ഞപ്പുഴ പഴയപാലത്തിൽ നടത്തും. 25 ൽ അധികം ചിത്രക്കാരന്മാർ പങ്കെടുക്കുന്ന ക്യാമ്പിൽ പൊതുജനങ്ങൾക്ക് ചിത്ര കലകാണുവാനും സംവദിക്കുവാനും അവസരം ഉണ്ട്.
കൊച്ചിൻ ആർട്ട് കളക്റ്റീവ് സാരഥികൾ റഹ്മാൻ ഡിസൈൻ, ബിജു എസ്.എൽ. പുരം, സുജിത് ക്രയോൺസ്, വിനേഷ് വി. മോഹനൻ, നിസാർ കാക്കനാട് ഒരുക്കുന്ന പ്രഥമ ചിത്രകല ക്യാമ്പാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |