
വൈപ്പിൻ: നായരമ്പലം ചിങ്ങംതറ സമാജത്തിലെ കർഷകൻ സി.ബി. മരിയദാസിന്റെ പൊക്കാളിപ്പാടത്തെ കൊയ്ത്തുത്സവം നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി വർഗീസ് , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെയിനി സേവ്യർ, കൃഷി ഓഫീസർ ദിവ്യ പുരുഷോത്തമൻ, വാടേൽ സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ. ഡെന്നി മാത്യു, ഫാ. ലിപിൻ സേവ്യർ, പരിസ്ഥിതി പ്രവർത്തകൻ ഐ. ബി മനോജ് തുടങ്ങിയവർ പങ്കെടുത്തു. പരമ്പരാഗത പൊക്കാളി വിത്തിനങ്ങളായ ചെട്ടി വിരിപ്പ്, കൈപ്പാട്, ഓർക്കൈമ എന്നിവയാണ് കൃഷി ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |