SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

ന​ഗ​ര​ത്തെ​ ​ഞെ​ട്ടി​ച്ച് ​ഭീ​ക​ര​മ​ര​ണം: മൃ​ത​ദേ​ഹം ഗേ​റ്റി​ൽ​ ​ കോ​ർ​ത്ത​നി​ല​യിൽ

padam

മരിച്ചത് ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​

കൊ​ച്ചി​:​ ​ഗേ​റ്റി​ലെ​ ​ക​മ്പി​ക​ളി​ൽ​ ​കോ​ർ​ത്ത​നി​ല​യി​ൽ​ ​ന​ഗ്ന​നാ​യ​ ​യു​വാ​വി​ന്റെ​ ​ജ​ഡം​ ​ക​ണ്ടെ​ത്തി​യ​ത് ​എ​റ​ണാ​കു​ളം​ ​ന​ഗ​ര​ത്തെ​ ​ഞെ​ട്ടി​ച്ചു. മം​ഗ​ള​വ​ന​ത്തി​ന് ​സ​മീ​പം,​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഓ​ഷ്യാ​നോ​ഗ്രാ​ഫി​യു​ടെ​ ​പി​ൻ​ഗേ​റ്റി​ലാ​യി​രു​ന്നു​ ​ത​മി​ഴ് ​യു​വാ​വി​ന്റെ​ ​വി​ചി​ത്ര​വും​ ​ദു​രൂ​ഹ​വും​ ​ഭ​യാ​ന​ക​വു​മാ​യ​ ​മ​ര​ണം.​ ​ഗേ​റ്റി​നു​താ​ഴെ​ ​ര​ക്ത​ക്ക​ള​മാ​യി​രു​ന്നു.
ഹൈ​ക്കോ​ട​തി​ ​ജം​ഗ്ഷ​ൻ​ ​പ​രി​സ​ര​ങ്ങ​ളി​ലും​ ​മ​റ്റും​ ​ര​ണ്ട് ​ദി​വ​സ​മാ​യി​ ​പാ​ന്റ് ​മാ​ത്രം​ ​ധ​രി​ച്ച് ​ഇ​യാ​ൾ​ ​അ​ല​ഞ്ഞു​തി​രി​ഞ്ഞ് ​ന​ട​ന്നി​രു​ന്നു.​ 35​-40​ ​വ​യ​സ് ​പ്രാ​യം​ ​തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ​ ​പേ​രു​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മ​ല്ല.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ആ​റ​ര​യോ​ടെ​ ​എൻ.ഐ.ഒയി​ലെ​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​ര​നാ​ണ് ​മൃ​ത​ദേ​ഹം​ ​ആ​ദ്യം​ ​ക​ണ്ട​ത്.
ഇ​യാ​ൾ​ ​അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​ ​മം​ഗ​ള​വ​ത്തി​ൽ​ ​എ​ത്തി​യ​തെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​ഇ​വി​ടെ​ ​ഇ​രു​ന്ന് ​മ​ദ്യ​പി​ച്ച​ശേ​ഷം​ ​പാ​ന്റും​ ​അ​ടി​വ​സ്ത്ര​വും​ ​ഊ​രി​മാ​റ്റി​യ​ശേ​ഷം​ ​എൻ.ഐ.ഒയു​ടെ​ ​ഗേ​റ്റ് ​ചാ​ടി​ ​അ​ക​ത്തു​ക​ട​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ടെ​ ​കാ​ലു​തെ​ന്നി​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കു​മെ​ന്നാ​ണ് ​നി​ഗ​മ​നം.
എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​എ​സ്.​എ​ച്ച്.​ഒ​ ​അ​നീ​ഷ് ​ജോ​യി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​മൃ​ത​ദേ​ഹം​ ​ഗേ​റ്റി​ൽ​ ​നി​ന്ന് ​താ​ഴെ​യി​റ​ക്കി.​ ​രാ​ത്രി​ 11​ ​മ​ണി​ക്ക് ​ശേ​ഷ​വും​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന് ​മ​ണി​ക്കും​ ​ഇ​ട​യി​ലാ​കാം​ ​സം​ഭ​വ​മെ​ന്നാ​ണ് ​നി​ഗ​മ​നം.​ 12​ ​മ​ണി​യോ​ടെ​ ​മൃ​ത​ദേ​ഹം​ ​ക​ള​മ​ശേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റി.​ ​ഫോ​റ​ൻ​സി​ക്‌​സ് ​-​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ദ്ധ​ർ​‌​ ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.​ ​പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​മൃ​ത​ദേ​ഹം​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റും.​ ​മ​രി​ച്ച​യാ​ൾ​ ​ആ​രെ​ന്ന് ​ക​ണ്ടെ​ത്തി​ ​ഇ​യാ​ളു​ടെ​ ​ബ​ന്ധു​ക്ക​ളെ​ ​എ​ത്തി​ച്ച​തി​ന് ​ശേ​ഷ​മാ​കും​ ​സം​സ്‌​കാ​രം.​ ​ന​ഗ​ര​ത്തി​ൽ​ ​അ​ല​ഞ്ഞു​തി​രി​ഞ്ഞ് ​ന​ട​ക്കു​ന്ന​വ​രി​ൽ​ ​നി​ന്ന് ​മ​രി​ച്ച​യാ​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​പൊ​ലീ​സ്.

 മോ​ഷ​ണ​ശ്ര​മ​മോ?​
മോഷണം ലക്ഷ്യമിട്ടാണോ ഓഷ്യാനോഗ്രാഫിയിൽ കയറിക്കൂടാൻ ശ്രമിച്ചതെന്ന സംശയം പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ മതിൽ ചാടിക്കടക്കാൻ എളുപ്പമുള്ള സാഹചര്യം ഉണ്ടായിരിക്കെ എന്തിന് ഗേറ്റിലൂടെ കടക്കാൻ ശ്രമിച്ചതെന്ന ചോദ്യമുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പിയും ധരിച്ചിരുന്ന വസ്ത്രവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മരിച്ചയാൾ കേസുകളിൽ പ്രതിയാണോയെന്ന് കണ്ടെത്താൻ വിരലടയാളം പരിശോധനയ്ക്ക് അയക്കും.

നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫിയുടെ പിൻ ഗെയിറ്റിന് മൂന്ന് മീറ്ററോളം ഉയരമുണ്ട്. കുറുകെയുള്ള രണ്ട് ഇരുമ്പ് പട്ടയിൽ ചവിട്ടി ഗേറ്റ് ചാടാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചതെന്നാണ് നിഗമനം. സുരക്ഷയ്ക്കായി ഗേറ്റിലുണ്ടായിരുന്ന കൂർത്ത കമ്പികൾക്ക് ഒരടിയോളം ഉയരമുണ്ട്. ഇതിൽ ഒരെണ്ണം മലദ്വാരത്തിലൂടെയും മറ്റൊന്ന് നാഭിയ്ക്ക് സമീപത്തുകൂടിയും തുളഞ്ഞുകയറി. ആന്തരികമുറിവും രക്തസ്രാവവുമാണ് മരണകാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL