SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

ഏകീകൃത കുർബാന: ശിക്ഷ വിധിക്കാൻ സഭാകോടതി

ekeekrutha

കൊച്ചി: നാലുപേരെ ഭരണത്തിലും ആരാധനകൾ അർപ്പിക്കുന്നതിലും നിന്ന് വിലക്കിയതിന് പിന്നാലെ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ സിറോ മലബാർ സഭ നടപടി കടുപ്പിക്കുന്നു. അച്ചടക്കനടപടികൾക്ക് മേജർ ആർച്ച് ബിഷപ്പ് പ്രത്യേക കോടതി ആരംഭിച്ചു. പൗരസ്ത്യ സഭകളുടെ കാനൻ നിയമസംഹിതയും മറ്റു സഭാനിയമങ്ങളും അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.

ശിക്ഷ വിധിക്കാനും കോടതിക്ക് അധികാരമുണ്ട്.

ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിനഡ് തീരുമാനവും മാർപ്പാപ്പയുടെ നിർദ്ദേശവും അംഗീകരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും ഇതുവരെ തയ്യാറായിട്ടില്ല. അതിനെ അച്ചടക്കരാഹിത്യമായി കണക്കാക്കിയാണ് കോടതി നടപടി സ്വീകരിക്കുക. സഭാതലവനായ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലാണ് കോടതി സ്ഥാപിച്ച് ഉത്തരവിട്ടത്.

 കല്പനകൾ നടപ്പായില്ല

ഏകീകൃത കുർബാന 2021 നവംബർ 28നാണ് നിലവിൽവന്നത്. മാർപ്പാപ്പയും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയവും സഭാ സിനഡും മേജർ ആർച്ച് ബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും പൊന്തിഫിക്കൽ ഡെലഗേറ്റും നൽകിയ കല്പനകൾ നടപ്പാക്കാതെ വിശ്വാസികൾക്കിടയിൽ ഭിന്നതയ്ക്കും പൊതുസമൂഹത്തിൽ അവമതിപ്പിനും ഇടയാകുന്ന വിധത്തിൽ അച്ചടക്ക ലംഘനം തുടരുന്നതിനാലാണ് പ്രത്യേക കോടതി സ്ഥാപിച്ചതെന്ന് സഭാ അധികൃതർ പറഞ്ഞു.റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മേജർ ആർച്ച് ബിഷപ്പ് പ്രത്യേക കോടതി സ്ഥാപിച്ചത്. അച്ചടക്കലംഘനം നടത്തുന്ന വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കെതിരെ സഭാനിയമപ്രകാരം കോടതി നടപടി സ്വീകരിക്കും.

സഭാകോടതി

ആസ്ഥാനം: കാക്കനാട് മൗണ്ട് സെന്റ് തോമസ്

പ്രിസൈഡിംഗ് ജഡ്‌ജി : ഫാ. ജെയിംസ് മാത്യു പാമ്പാറ

ജഡ്‌ജിമാർ : ഫാ. ജോസ് മാറാട്ടിൽ, ഫാ. ജോയ് പാലിയേക്കര

നീതിസംരക്ഷകൻ : ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ

നോട്ടറി : ഫാ. ജോസഫ് കാമിച്ചേരി

അഭിഭാഷകർ: ഫാ. ജോസഫ് പരുവുമ്മേൽ, ഫാ. ഫ്രാൻസിസ് ആളൂർ, ഫാ. മാത്യു കല്ലറക്കൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PRIESTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL