SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

ചുവടി ഫെസ്റ്റിന് നാളെ തുടക്കം

chuvadi-fest-logo

പറവൂർ: ചവിട്ടുനാടകങ്ങളുടെ ഉത്സവമായ 'ചുവടി ഫെസ്‌റ്റ് - 2024' നാളെ ഗോതുരുത്ത് എസ്.എസി മാരിടൈം ആർട്സ് സെന്റർ ചിന്നത്തമ്പി അണ്ണാവി സ്ക‌്വയറിൽ തുടങ്ങും. ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബാണ് സംഘാടകർ. നാളെ വൈകിട്ട് ഏഴിന് ഫാ. ജോയ് തേലക്കാട്ട്, ഫാ. ഡോ. ആന്റണി ബിനോയ് അറയ്ക്കൽ എന്നിവർ ചേർന്ന് പതാക ഉയർത്തും. തുടർന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഫെസ്‌റ്റ് ഉദ്ഘാടനം ചെയ്യും. എസ്.എസി പ്രസിഡന്റ് നിവിൻ മിൽട്ടൻ അദ്ധ്യക്ഷനാകും. പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്തകലാഭവന്റെ ചവിട്ടുനാടകം 'നെപ്പോളിയൻ ബോണപ്പാർട്ട്' അരങ്ങേറും.

27ന് വൈകിട്ട് ഏഴിന് ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാഡമിയുടെ "ശ്രീധർമശാസ്താവ്', 28ന് ആലപ്പുഴ കൃപാസനത്തിന്റെ 'കൊട്ടാര രഹസ്യം' എന്നിവ അരങ്ങേറും. 29ന് വൈകിട്ട് ഏഴിന് ഡോക്യുമെന്ററി സിനിമ തിരൈകൂത്ത് പ്രദർശിപ്പിക്കും. എട്ടിന് ഗോതുരുത്ത് യുവജന ചവിട്ടുനാടക കലാസമിതി 'കാറൽസ്‌മാൻ' അവതരിപ്പിക്കും. സമാപന ദിനമായ 30ന് വൈകിട്ട് ഏഴിന് സമാപനസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് കുറുമ്പത്തുരുത്ത് യുവകേരള കലാസമിതിയുടെ 'മാക്‌ബത്ത്' നാടകം അരങ്ങേറും.

ചവിട്ടു നാടകാവതരണം

26 ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്തകലാഭവന്റെ ചവിട്ടുനാടകം നെപ്പോളിയൻ ബോണപ്പാർട്ട്

 27 ന് ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാഡമിയുടെ "ശ്രീധർമശാസ്താവ്.

 28ന് ആലപ്പുഴ കൃപാസനത്തിന്റെ കൊട്ടാര രഹസ്യം

 29 ന് ഗോതുരുത്ത് യുവജന ചവിട്ടുനാടക കലാസമിതി കാറൽസ്‌മാൻ

 30 ന് കുറുമ്പത്തുരുത്ത് യുവകേരള കലാസമിതിയുടെ മാക്‌ബത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL