
പിറവം: പിറവത്ത് നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥമുള്ള ലോഗോ പ്രകാശനം ചെയ്തുഎം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.ബി. രതീഷ് ലോഗോ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൽ. മാഗി മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി വൈസ് ചെയർമാൻ സോമൻ വല്ലയിൽ, ഡാൽമിയ തങ്കപ്പൻ, ജനറൽ കൺവീനർ എം.എ. അനിൽകുമാർ, ഷാജി ജോർജ്,അഭിലാഷ് അയ്യപ്പൻ, എൽദോ ജോൺ,തുടങ്ങിയവർ സംസാരിച്ചു. സെമിനാറുകൾ, കലാ, സാഹിത്യ മത്സരങ്ങൾ , മുൻകാല നേതാക്കളുടെ സംഗമം തുടങ്ങിയവ നടക്കും. . ജനുവരി 18, 19 തീയതികളിലാണ് സമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |