
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രി ദിനാഘോഷം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. എം.എം. അബ്ദുൾ ഷുക്കൂർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. സി. രത്നാകരൻ മുഖ്യ പ്രഭാഷണം നടത്തി. ആർ.എം.ഒ ഡോ.കെ.ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. സി.സിന്ധു, വാർഡ് കൗൺസിലർ കെ.ആർ രാജേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. ശ്രീജസുകേശൻ എന്നിവർ സംസാരിച്ചു. തുടർന്ന് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |