SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

വിശ്വാസികളുടെ നിരാഹാരം

anka

അങ്കമാലി: അതിരൂപതയിൽ ജനാഭിമുഖ കുർബാന നിലനിറുത്തുന്നതിന് വിജയം വരെ നിലകൊള്ളുമെന്ന് പ്രതിജ്ഞയെടുത്ത് ഇടവകകളിലെ വിശ്വാസികൾ ആലുവ റോഡിലെ കിഴക്കേപ്പള്ളി ജംഗ്ഷനിൽ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ നഗറിൽ 7, 8, 9 തീയതികളിൽ നിരാഹാരം അനുഷ്‌ഠിക്കും. ഏഴിന് വൈകിട്ട് നാലിന് ഫാ. ജോയിസ് കൈതക്കോട്ടിൽ നിരാഹാരം ആരംഭിക്കും. അൽമായ മുന്നേറ്റത്തിന്റെയും ഏകം കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് നിരാഹാര പ്രാർത്ഥന. വൈദികരെ സംരക്ഷിക്കാൻ ഏതറ്റംവരെ പോകാനും വിശ്വാസികൾ ഒപ്പമുണ്ടാകും. ഇന്നു മുതൽ ആരംഭിക്കുന്ന സിനഡിൽ അനുകൂല പ്രതികരണമില്ലെങ്കിൽ 10ന് മൗണ്ട് സെന്റ് തോമസ് വിശ്വാസകൾ വളഞ്ഞു പ്രതിഷേധിക്കുമെന്നും അൽമായ മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ALMAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL