SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

ഓസ്ട്രേലിയൻ മന്ത്രിക്ക് സ്വീകരണം

minister-

ഇലഞ്ഞി: മലയാളിയായ ഓസ്ട്രേലിയൻ സാംസ്കാരിക, സ്പോർട്സ് യുവജനക്ഷേമ മന്ത്രി ജിൻസൺ ആന്റോ ചാൽസിന് വിസാറ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽമാരായ ഡോ. കെ.ജെ. അനൂപ് ഡോ. രാജു മാവുങ്കൽ, പി.ആർ.ഓ ഷാജി ആറ്റുപുറം, ബിൻസ് ജോൺ, ഫ്രാങ്ക് മാത്യു എന്നിവർ സംസാരിച്ചു. മലയാളികളുടെയും ഒപ്പം ഓസ്ട്രേലിയ ക്കാരുടെയും കൂട്ടായ വിശ്വാസം ആർജിക്കാൻ കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വിസാറ്റ് ഗ്രൂപ്പ് നൽകിയ സ്നേഹപൂർവമായ സ്വീകരണം ഏറെ അഭിമാനകരമാണെന്ന് ജിൻസൺ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL