SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

ഓൾഡ് മൂന്നാർ റോഡ് വീണ്ടും പ്രതീക്ഷയിൽ

road

വനംവകുപ്പ് റോഡ്, റവന്യൂഭൂമി കൈയേറ്റം പരിശോധിക്കാൻ സർവേ

കൊച്ചി: മൂന്നാർ രാജപാതയി​ലെ റവന്യൂ ഭൂമി​ വനംവകുപ്പ് കൈയേറി​യി​ട്ടുണ്ടോയെന്നു പരിശോധി​ക്കാൻ നടപടി​യായി​. കുട്ടമ്പുഴ ഗ്രാമ വി​കസന സമി​തി​യുടെ പരാതി​യി​ൽ അടിയന്തരമായി​ സർവേ നടത്തി​ എത്രയും വേഗം റി​പ്പോർട്ട് സമർപ്പി​ക്കാൻ ജി​ല്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കോതമംഗലം ഭൂരേഖാ തഹസി​ൽദാർക്ക് ഉത്തരവ് നൽകി​. ലാൻഡ് റവന്യൂ കമ്മി​ഷണറുടെ നി​ർദ്ദേശപ്രകാരമാണ് ഉത്തരവ്.

കുട്ടമ്പുഴ വി​ല്ലേജി​ലെ റോഡും അനുബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പ് ക്യാമ്പ് ഷെഡുകളാണ് വനംവകുപ്പ് അധീനതയി​ലുള്ളത്. ഇത് തി​രിച്ചെടുക്കണമെന്നായി​രുന്നു സമി​തി​യുടെ ആവശ്യം.

രാജപാതയുടെ ഭാഗമായ കോതമംഗലം - പെരുമ്പൻകുത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് ഡിവിഷന്റെ കീഴിലാണെന്നും 44 ഏക്കർ പൊതുമരാമത്ത് വകുപ്പ് സ്ഥലമാണെന്നും അസി.എക്സിക്യുട്ടീവ് എൻജിനിയർ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. പെരുമ്പൻകുത്ത് മുതൽ മൂന്നാർ വരെയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പ് മൂന്നാർ ഡിവിഷന് കീഴിലുമാണ്. പൂയംകുട്ടിയിലെ ബാരിക്കേഡ് തുറന്നു നൽകണമെന്നും റോഡിന്റെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിന് വനംവകുപ്പ് സഹായിക്കണമെന്നും നേരത്തെ തന്നെ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 12 കിലോമീറ്റർ റോഡ് കൂടി നിർമ്മിച്ചാൽ മാങ്കുളത്തേക്ക് സഞ്ചരിക്കാം.

 ആലുവ - മൂന്നാർ രാജപാത

1857ൽ ജോൺ ദാനിയേൽ മൺട്രോ എന്ന ബ്രിട്ടീഷ് എൻജിനിയറാണ് ആലുവയിൽ നിന്ന് പെരുമ്പാവൂർ, കോതമംഗലം, പൂയംകൂട്ടി, അമ്പതാംമൈൽ, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്ക് മലയോരപാതയുടെ നിർമ്മാണത്തിന് തുടക്കക്കുറിച്ചത്. 1924ലെ മഹാപ്രളയത്തിൽ പാതയിലെ കരിന്തിരിമല ഭാഗത്ത് രണ്ട് കിലോമീറ്ററോളം റോഡ് ഒലിച്ചുപോയി. പാതയുടെ 30 ശതമാനം വനംവകുപ്പിന്റെ കീഴിലായി. സഞ്ചാരം എന്നേക്കുമായി തടഞ്ഞു. പിന്നീട് 1934ൽ കോതമംഗലത്തുനിന്ന് നേര്യമംഗലം- അടിമാലി വഴി മൂന്നാറിലേക്ക് താത്കാലിക സംവിധാനമെന്ന നിലയിൽ പുതിയ റോഡ് നിർമ്മിച്ചു. വനാതിർത്തിയിൽ ജനവാസമുള്ള പൂയംകുട്ടിവരെ മാത്രം ഗതാഗതം അനുവദിച്ചുകൊണ്ട് പഴയ റോഡിന്റെ ബാക്കിഭാഗം വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. അതോടെ ഉൾവനത്തിലെ നിരവധി ആദിവാസി മേഖലകളും ഒറ്റപ്പെട്ടു.

 60 കി.മി

രാജപാത തുറന്നാൽ കോതമംഗലത്ത് നിന്ന് കയറ്റങ്ങളും കൊടുംവളവുകളുമില്ലാതെ 60 കിലോമീറ്റർ സഞ്ചരിച്ച് മൂന്നാറെത്താം. ഇതോടെ ആലുവ-മൂന്നാർ രാജപാത മൂന്നാറിലേക്ക് സമാന്തരപാതയാകും.

കോതമംഗലം, ചേലാട്, കീരംപാറ, പുന്നേക്കാട്-തട്ടേക്കാട്,കുട്ടമ്പുഴ, പൂഴംകുട്ടി, പിണ്ടിമേട്, കുഞ്ചിയാർ, പെരുമ്പൻകുത്ത്, 50ാം മൈൽ, തല്ലതണ്ണി, കല്ലാർ മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. റോഡ് നവീകരിച്ച് തുറന്നുകൊടുത്താൽ നിരവധി ആദിവാസി ഗ്രാമങ്ങളിലും പുരോഗമനം.

പാത കടന്നു പോകുന്ന ഇടങ്ങൾ

ആലുവ

പെരുമ്പാവൂർ

കോതമംഗലം

തട്ടേക്കാട്

കുട്ടംപുഴ

പൂയംകൂട്ടി

തോളുനട

കുഞ്ചിയാർ

കുന്ത്രപ്പുഴ

പെരുമ്പൻകുത്ത്

 അമ്പതാംമൈൽ

 ലക്ഷ്മി എസ്റ്റേറ്റ്

 മൂന്നാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL