SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം

quiz

പറവൂർ: വന്ദനം മഹാത്മാവേ ഗാന്ധിസ്മൃതി വാരത്തിന്റെ ഭാഗമായി പറവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളുമായി ഗാന്ധി സ്മരണയും ഗാന്ധിയൻ ആശയങ്ങളും ഉൾക്കൊള്ളിച്ച് ക്വിസ് മത്സരങ്ങൾ നടത്തി. 33 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. എൽ.പി. വിഭാഗത്തിൽ വാവക്കാട് ജി.എൽ.പി. സ്കൂളും കുഞ്ഞിത്തൈ എസ്.എൻ.എൽ.പി. സ്കൂളും കൂനമ്മാവ് സെന്റ് ജോസഫ് യു.പി. സ്കൂളും യു.പി വിഭാഗത്തിൽ കൈതാരം ജി.വി.എച്ച്.എസ് സ്കൂളും കോട്ടുവള്ളി ജി.യു.പി സ്കൂളുംകൂനമ്മാവ് സെന്റ് ജോസഫ് യു.പി. സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ. എസ്. ഹയർസെക്കൻഡറി സ്കൂളും കൈതാരം ജി.വി.എച്ച്. ഹയർസെക്കൻഡറി സ്കൂളും തത്തപ്പിള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL