
വൈപ്പിൻ: കാപ്പ ഉത്തരവ് ലംഘിച്ചതിന് യുവാവ് അറസ്റ്റിൽ. ഞാറക്കൽ വരപ്പിത്തറ രജീഷ് (26) നെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ മുതൽ ആറ് മാസക്കാലത്തേക്ക് നാട് കടത്തിയിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ അധികാര പരിധിയിലുളള പ്രദേശങ്ങളിൽ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ച് തിങ്കളാഴ്ച ഞാറക്കലിൽ പ്രതിയുടെ വീട്ടിലെത്തി സഹോദരനെ ഭീക്ഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ അഖിൽ വിജയകുമാർ, എസ്.പി.ഒമാരായ റെജി തങ്കപ്പൻ, അനൂപ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |