
കൊച്ചി: കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്റ്റ്) ചെമ്മീൻ മൂല്യനിർണയം സംബന്ധിച്ച പരിശീലനം ആരംഭിച്ചു. ചെമ്മീനിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സമുദ്രഭക്ഷ്യോത്പന്ന വ്യവസായത്തെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. പരിശീലനത്തിന്റെ ഉദ്ഘാടനം സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ ഡോ.കെ.എൻ. രാഘവൻ നിർവഹിച്ചു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷനായി. സിഫ്റ്റിലെ ക്വാളിറ്റി അഷ്വറൻസ്, മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. എ.എ. സൈനുദ്ധീൻ, ശാസ്ത്രജ്ഞരായ ഡോ. ലാലി എസ്.ജെ, ഡോ. പ്രിയ ഇ.ആർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |