
കൊച്ചി: ക്യാൻസർ ഡോക്ടർമാരുടെ സംഘടനയായ കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പിന്റെ വാർഷിക സമ്മേളനം ഈ മാസം 8ന് കൊച്ചി ഐ.എംഎ ഹൗസിൽ നടക്കും. 60 വയസ് പിന്നിട്ടവരിൽ വർദ്ധിക്കുന്ന അർബുദമാണ് സമ്മേളനത്തിന്റെ പ്രമേയമെന്ന് സംഘാടകർ അറിയിച്ചു. ഏഷ്യൻ ജീറിയാട്രിക് ഓങ്കോളജി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ക്യാൻസർ ചികിത്സയുടെ വ്യത്യസ്തവശങ്ങൾ, രോഗമുക്തി, പിന്തുണ തുടങ്ങിയവ ചർച്ച ചെയ്യുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ കൺസൽട്ടന്റും കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പിന്റെ സെക്രട്ടറിയും സമ്മേളന സംഘാടകനുമായ ഡോ. അരുൺ വാരിയർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |